ജില്ലയില്‍ ഇന്നലെ രണ്ടുപേര്‍ക്ക് കോവിഡ്

post

ആലപ്പുഴ : ജില്ലയില്‍ ഇന്ന് രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ മാവേലിക്കര താലൂക്ക് സ്വദേശിയായ 60 വയസ്സുകാരന്‍ മെയ് 9 ലെ കുവൈറ്റ് -കൊച്ചി വിമാനത്തിലെ യാത്രക്കാരനായിരുന്നു. ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,  രോഗലക്ഷണങ്ങള്‍ മാറിയതിനെ തുടര്‍ന്ന് 11 ന് ആലപ്പുഴ ജില്ലയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി.

ചെന്നൈയില്‍ നിന്ന് 13 ന് സ്വകാര്യ വാഹനത്തില്‍ എത്തിയ ചെങ്ങന്നൂര്‍ ബ്ലോക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍. 13ന് വീട്ടിലെത്തിയ ഇദ്ദേഹം ഹോം ക്വാറന്റൈനില്‍  ആയിരുന്നു.ഇരുവരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.