ആലപ്പുഴ മണ്ണഞ്ചേരിയിൽ റീപോളിംഗ് ഡിസംബർ 11ന്

post

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കുള്ള ഒന്നാം പോളിംഗ് ബൂത്തായ മണ്ണഞ്ചേരി ഗവൺമെന്റ് സ്കൂളിൽ (പ്രധാന കെട്ടിടത്തിന്റെ തെക്ക് ഭാഗം) ഡിസംബർ 9ന് നടന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തകരാറുമൂലം വോട്ടെടുപ്പ് പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അവിടെ ഡിസംബർ 11ന് റീപോളിംഗ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. 

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അമ്പലക്കടവ് വാർഡിലേക്കും, ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ മണ്ണഞ്ചേരി വാർഡിലേക്കും, ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ ആര്യാട് വാർഡിലേക്കുമുള്ള റീപോളിങ്ങാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ദിവസം നടക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് റീപോളിംഗ്. രാവിലെ 6 ന് മോക് പോൾ നടക്കും.