ഭൂ-ഭവനരഹിരായവര്‍ക്കായി ഫ്‌ളാറ്റ് സമുച്ചയങ്ങള്‍

post

ആലപ്പുഴ : ഭൂരഹിതര്‍,  ഭവനരഹിതരായ കുടുംബങ്ങള്‍, നിരാലംബരായ സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കികൊണ്ടുള്ളതാണ് ആലപ്പുഴ നഗരസഭയുടെ ഫ്‌ളാറ്റ് നിര്‍മാണമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്‍. ചാത്തനാട് മുനിസിപ്പല്‍ കോളനിയില്‍ നടന്ന ഫ്‌ളാറ്റിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കുവായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ ആള്‍ക്കൂട്ടം ഒഴിവാക്കി, ലളിതമായ ചടങ്ങില്‍ ആയിരുന്നു ഉദ്ഘാടനം.

വൈസ് പ്രസിഡന്റ് സി ജ്യോതിമോള്‍, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ബഷീര്‍ കോയാപറമ്പില്‍, എ എ റസാഖ്, ബിന്ദു തോമസ്, ജി മനോജ് കുമാര്‍,വാര്‍ഡ് കൗണ്‍സിലര്‍  റമീസത്ത് ഇ നാസര്‍ , നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, മുനിസിപ്പല്‍ എഞ്ചിനീയര്‍ അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായി.