തോട്ടപ്പുഴശേരി വികസന സദസ് സംഘടിപ്പിച്ചു

post

പത്തനംതിട്ട തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ വികസന സദസ് പ്രസിഡന്റ് അഡ്വ. ആര്‍ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി എസ് ബിനോയ് അധ്യക്ഷനായി. റിസോഴ്സ് പേഴ്സണ്‍ എം കെ വാസു വികസന സദസിന്റെ പ്രാധാന്യം വിശദീകരിച്ചു. പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ നേട്ടം സെക്രട്ടറി സി ജി സുരേഷ് അവതരിപ്പിച്ചു. വെള്ളങ്ങൂരില്‍ വെറ്ററിനറി സബ് സെന്റര്‍ നിര്‍മിച്ചു. സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ഭവന രഹിതര്‍ക്കും ഭൂരഹിതര്‍ക്കും വീട് നല്‍കി. ജലജീവന്‍ മിഷന്‍ പദ്ധതി പ്രകാരം കുടിവെള്ള കണക്ഷന്‍ ഉറപ്പാക്കി. കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കി. ഫ്രൂട്ട് ഫെസ്റ്റ് മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മുഖേനെ ഹരിതകര്‍മ സേനയ്ക്ക് ഇലക്ട്രിക്ക് വാഹനം ലഭ്യമാക്കി. മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിക്കാനായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് ശോഭ നന്ദി പറഞ്ഞു.