കടപ്ര വികസന സദസ് സംഘടിപ്പിച്ചു

post

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കാനും ഭാവി വികസനത്തിന്റെ ആശയം പങ്കുവയ്ക്കാനും പത്തനംതിട്ട കടപ്ര ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടന്ന സദസ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി രാജേശ്വരി അധ്യക്ഷയായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ പഞ്ചായത്ത് അംഗം മായ അനില്‍കുമാര്‍ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ വിനീത വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടം സംബന്ധിച്ച വീഡിയോ പ്രദര്‍ശിപ്പിച്ചു. കടപ്ര ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം നടത്തിയ വികസന പ്രവര്‍ത്തന റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി ജി.എസ് ബിജി അവതരിപ്പിച്ചു.

അതിദാരിദ്രത്തിന്‍ നിന്ന് 23 കുടുംബങ്ങളെ മുക്തരാക്കി. വീട്, മരുന്ന്,ഭക്ഷണം എന്നിവ നല്‍കി.  ലൈഫ് മിഷന്‍ വഴി 91 പേര്‍ക്ക് വീട് നല്‍കി. 30 വീട് നിര്‍മാണം പുരോഗമിക്കുന്നു. 21 പേര്‍ക്ക് ഭൂമി വാങ്ങി നല്‍കി വീട് പൂര്‍ത്തീകരിച്ചു. പഞ്ചായത്തിന്റെ ഭാവി വികസനത്തിന് നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു.ഭൂപ്രദേശം കണക്കിലെടുത്ത് പദ്ധതികള്‍ തയാറാക്കുക, ജല സ്രോതസുകളുടെ പുനരുദ്ധാരണം, അനധികൃത മത്സ്യബന്ധനം നിര്‍ത്തലാക്കുക, പഞ്ചസാര ഫാക്ടറി നിര്‍മാണം, തോടിന്റെ ആഴം കൂട്ടല്‍, ആറുകളില്‍ നിന്നും മണ്ണ് നീക്കം ചെയ്യുക തുടങ്ങിയ നിര്‍ദേശം ചര്‍ച്ചയില്‍ വന്നു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വിജി നൈനാന്‍, മറിയാമ്മ എബ്രഹാം, ബിനില്‍ കുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോമോന്‍ കുരുവിള, ജോര്‍ജ് തോമസ്, സോജിത്ത് സോമന്‍, ആസൂത്രണ സമിതി അംഗം പ്രൊഫ. കെ.വി  സുരേന്ദ്രനാഥ്, അസിസ്റ്റന്റ് സെക്രട്ടറി എം ആര്‍ പ്രദീപ്കുമാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വത്സല ഗോപാലകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.