കോടിക്കുളം ഗ്രാമ പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമായി നടത്തിവരുന്ന വികസനസദസ് ഇടുക്കി കോടിക്കുളം ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ചു. കോടിക്കുളം ഗ്രാമപഞ്ചായത്തിലെ വികസന സദസ് ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ആന്റണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പഞ്ചായത്ത് അംഗം ബിനിമോൻ റ്റി.സി അധ്യക്ഷത വഹിച്ചു.
സംസ്ഥാനസർക്കാരിൻ്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വിഡിയോ സദസിൽ പ്രദർശിപ്പിച്ചു.യോഗത്തിൽ കോടിക്കുളം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ 9 വർഷം നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
കുടാതെ കഴിഞ്ഞ 9 വർഷത്തിൽ കോടിക്കുളം ഗ്രാമപഞ്ചായത്തിൽ നടത്തിയ വികസന നേട്ടങ്ങളെക്കുറിച്ച് റിപ്പോർട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് മേരി പ്രഭ ഐ.എ അവതരിപ്പിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജനം പദ്ധതിയിലൂടെ 41 കുടുംബങ്ങളെ കണ്ടെത്തുകയും ഓരോ ഓരോ കുടുംബങ്ങൾക്കും പ്രത്യേകമായി മൈക്രോ പ്ലാനുകൾ തയ്യാറാക്കി ഗുണഭോക്താക്കൾക്ക് മെഡിക്കൽ സേവനം,സിഡിഎസ് മുഖേന സ്വയം തൊഴിലിനു ധനസഹായം നൽകുംലൈഫ് ഭവന പദ്ധതി വഴി ഭവനരഹിതരായ 59 ആളുകൾക്ക് വീട്, ഭൂരഹിതരായ 18 കുടുബങ്ങൾക്ക് ഭൂമി വാങ്ങി നൽകി അവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ, തുടങ്ങിയവ പൂർത്തിയാക്കി.
മാലിന്യ സംസ്ക്‌കരണ മേഖലയിൽ കോടിക്കുളംപഞ്ചായത്തിലെ എല്ലാ വാർഡുകളിലും മിനി എം സി എഫുകൾ,വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജൈവ മാലിന്യ സംസ്കരണത്തിനായി പഞ്ചായത്തിലെ എല്ലാ വീടുകളിൽ റിങ് കമ്പോസ്റ്റ്കൾ,പഞ്ചായത്തിലെ സ്കൂളിൽ സാനിറ്ററി നാപ്‌കിൻ ഇൻസിനേറ്റർ, വെൻഡിങ് മെഷീൻ,പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോട്ടിൽ ബുത്തുകൾ, 1600 ഓളം സ്ക്വയർ ഫീറ്റ് ഉള്ള എംസിഎഫ് പഞ്ചായത്ത് സ്ഥാപിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനത്തിന്റെ തനത് പ്രവർത്തനങ്ങളിലൂടെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 2020-25 കാലയളവിൽ 1,58,713 തൊഴിൽ ദിനങ്ങൾ നൽകുന്നതിനും 722 പേർക്ക് 100 തൊഴിൽദിനങ്ങൾ നൽകുന്നതിനും സാധിച്ചു.തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.70 കി. മീറ്റർ റോഡ് കോൺക്രീറ്റിംഗ് ചെയ്തു.അങ്കണവാടി നിർമ്മാണം, സ്‌കൂളിന് ചുറ്റുമതിൽ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.
കോടികുളം ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം എന്ന പേരിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിജയകരമായി നടപ്പിലാക്കി.
ഹരിതകർമ്മസേനയിലൂടെ അജൈവമാലിന്യ സംസ്‌കരണം വലിയ വെല്ലുവിളിയായിരുന്ന ഈ ഗ്രാമപഞ്ചായത്തിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനം വലിയമാറ്റം സൃഷ്ടിച്ചു.
ഹരിതകർമ്മസേനയുടെ ചിട്ടയായ പ്രവർത്തനങ്ങൾക്ക് ഓരോ വാർഡിലും ഹരിതകർമ്മസേനാംഗങ്ങൾ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിനായി 2 വീതം മിനി എം.സി.എഫുകളും ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കുകയും, മിനി എം.സി.എഫുകളിൽ നിന്നും കൃത്യമായ ഇടവേളകളിൽ ഇവ എം.സി.എഫിൽ എത്തിച്ച് തരംതിരിച്ച് വിൽപന നടത്തുകയും ചെയ്തു.പൊതുജനങ്ങൾ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവർത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു.
യോഗത്തിൽ പഞ്ചായത്ത അംഗങ്ങളായ പോൾസൺ മാത്യു ,ഫ്രാൻസിസ് സ്കറിയ,സിഡിഎസ് ചെയർപേഴ്സൺ ബിന്ദു ബിജോ,ഹരിത കർമ്മ സേന അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ,കോടിക്കുളം നിവാസികൾ തുടങ്ങിയവർ പങ്കെടുത്തു.