തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പ്: പരിശീലനത്തിന് തുടക്കം

തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊല്ലം ജില്ലാതല പരിശീലനത്തിന് കലക്ടറേറ്റില്‍ തുടക്കമായി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് നേതൃത്വം നല്‍കി. ഒക്ടോബര്‍ 10 വരെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമാണ് പരിശീലനം.
ഒക്ടോബര്‍ ഏഴിന് പത്തനാപുരം, അഞ്ചല്‍, കൊട്ടാരക്കര ബ്ലോക്കുകളുടെ പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍, എട്ടിന് ചവറ, ചിറ്റുമല ബ്ലോക്ക്പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍, ഒമ്പതിന് ജില്ലാ പഞ്ചായത്ത്, കൊല്ലം കോര്‍പറേഷന്‍, മുഖത്തല ബ്ലോക്ക്പരിധിയിലെ ഗ്രാമപഞ്ചായത്തുകള്‍, 10ന് ഇത്തിക്കര, ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍, പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകള്‍ എന്നിവിടങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമായി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5:30 വരെയാണ് പരിശീലനസമയം.