കുരിയോട്ടുമലയില്‍ ക്രോപ്പ് മ്യൂസിയം ആരംഭിച്ചു

കൊല്ലം കുരിയോട്ടുമല ക്രോപ്പ് മ്യൂസിയവും ഇന്‍ഡോര്‍ ഔട്ട്ഡോര്‍ പ്ലാന്റ്, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവയുടെ പ്രദര്‍ശനവില്‍പ്പനയും കുരിയോട്ടുമല ഫാമില്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നജീബത്ത് അധ്യക്ഷയായി. പിറവന്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമരാജന്‍, കുരിയോട്ടുമല സൂപ്രണ്ട് സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്‍ഡോര്‍ പ്ലാന്റുകള്‍, വീടുകളെ മനോഹരമാക്കുന്ന വിവിധതരം ചെടികള്‍, അലങ്കാര മത്സ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങി ഇരുപതോളം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുവാനും ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനും കഴിയുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്.