കണ്ടല്‍ ചെടികള്‍ നടല്‍ പദ്ധതിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്

post

കൊല്ലം ചിറ്റുമല ബ്ലോക്കില്‍ കായല്‍ തീരങ്ങളില്‍ കണ്ടല്‍തൈ നടുന്ന പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം പെരിനാട് പഞ്ചായത്തിലെ പുലിക്കുഴി കായല്‍ തീരത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബി ദിനേശ് അധ്യക്ഷനായി. പെരിനാട്, കിഴക്കേ കല്ലട, പേരയം, പനയം, മണ്‍ട്രോത്തുരുത്ത്, തൃക്കരുവ ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, 2025-26 പ്ലാന്‍ പദ്ധതി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം അതത് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. ജി ലാലി, മിനി തോമസ്, അനീഷ് പടപ്പക്കര, മിനി സൂര്യകുമാര്‍, ഡോ രാജശേഖരന്‍, സരസ്വതി രാമചന്ദ്രന്‍ തുടങ്ങിയവര്‍ നിര്‍വഹിച്ചു. 

കണ്ടല്‍ ചെടികള്‍ നട്ട് ജൈവവൈവിധ്യത്തിന്റെ പുന:സ്ഥാപനത്തോടൊപ്പം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനും അതുവഴി കായല്‍ തീരസംരക്ഷണവും വായു മലിനീകരണം കുറയ്ക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ പി ഉഷാദേവി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ അനു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോര്‍ജ് അലോഷ്യസ്, ജോയിന്റ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സോണി സ്റ്റീഫന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സോണിയ, പെരിനാട് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജ്യോതി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെറ്റ്‌സി റോയ്, അഡ്വ. അരുണ്‍ അലക്‌സ്, ബി ബിന്ദു, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, വി ഇ ഒമാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.