ശ്രദ്ധേയമായി ഗാന്ധി കലോത്സവം

ഗാന്ധിവാരാഘോഷത്തിന്റെ ഭാഗമായി ഗാന്ധി പീസ് ഫൗണ്ടേഷനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കൊല്ലം കോര്‍പ്പറേഷനും ചേര്‍ന്നു വിദ്യാര്‍ഥികള്‍ക്കായി പബ്ലിക് ലൈബ്രറിയിലെ സോപാനം സരസ്വതി ഹാളില്‍ ഗാന്ധി കലോത്സവം സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് കലോത്സവം ഉദ്ഘാടനം ചെയ്തു. ഗാന്ധിയുടെ ത്യാഗോജ്വലമായ ജീവിതം മനസിലാക്കി ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ എസ് ശൈലേന്ദ്രന്‍ അധ്യക്ഷനായി. ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി. ആര്‍ കൃഷ്ണകുമാര്‍, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ദേവ്, ഫാത്തിമ മാതാ നാഷണല്‍ കോളജ് മലയാള വിഭാഗം മേധാവി പെട്രിഷ്യ ജോണ്‍, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. എസ് പ്രശാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
കലോത്സവത്തിന്റെ ഭാഗമായി എല്‍.പി, യു.പി ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ചിത്രരചനാ മത്സരവും ഗാന്ധി ക്വിസ് മത്സരവും നടന്നു. ഗാന്ധി ക്വിസ് മത്സരത്തില്‍ കരുനാഗപ്പള്ളി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എന്‍ ഇര്‍ഫ ഒന്നാം സ്ഥാനം നേടി. മുഖത്തല എം ജി ടി എച്ച് എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷെറിന്‍ ഷാ, പേരൂര്‍ എം വി ജി വി എച്ച് എസ് എസിലെ സഹ്റ ഫാത്തിമ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ചിത്രരചന മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാങ്ങാട് സര്‍ക്കാര്‍ എച്ച് എസ് എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി എസ് ഹൈമി ഒന്നാം സ്ഥാനവും ചാത്തനൂര്‍ എന്‍ എസ് എസ് എച്ച് എസ് എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി എസ് എസ് ദേവദത്തന്‍ രണ്ടാം സ്ഥാനവും കൊയിക്കല്‍ സര്‍ക്കാര്‍ എച്ച് എസ് എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി ഒ ആര്‍ ഭാഗ്യലക്ഷ്മി മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ ക്രിസ്തുരാജ എച്ച് എസ് എസിലെ ആറാം ക്ലാസ് വിദ്യാര്‍ഥി അര്‍ണവ് ടി വിനോദ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഉളിയക്കോവില്‍ കെ.വി എസ്.എന്‍.ഡി.പി യു.പി.എസിലെ എസ് ആര്‍ സൗരവ് രണ്ടാം സ്ഥാനവും നേടി. എല്‍ പി വിഭാഗത്തില്‍ കോയിക്കല്‍ സര്‍ക്കാര്‍ എച്ച് എസ് എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഒ ആര്‍ ഭവ്യലക്ഷ്മി ഒന്നാം സ്ഥാനവും പോരുവഴി ജി എല്‍ പി എസ് കമ്പലടി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി പി വൈഷ്ണവ് രണ്ടാം സ്ഥാനവും വടക്കേവിള പഞ്ചായത്ത് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥി ദുആ മുഹമ്മദ് റാഫി മൂന്നാം സ്ഥാനവും നേടി. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥി എ അവനീതിനാണ് പ്രോത്സാഹന സമ്മാനം.