'ശുചിത്വ കലാലയം, ശുചിത്വ ഗ്രാമം' പദ്ധതിക്ക് തുടക്കം

post

സ്വച്ഛത ഹി സേവാ-2025 ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷനും ആലപ്പുഴ ചെങ്ങന്നൂര്‍ ശ്രീ അയ്യപ്പ കോളേജും സംയുക്തമായി സംഘടിപ്പിച്ച 'ശുചിത്വ കലാലയം ശുചിത്വ ഗ്രാമം' പദ്ധതിക്ക് തുടക്കമായി. അയ്യപ്പ കോളേജ് കാമ്പസിൽ നടന്ന പരിപാടി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ മനു തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല ഗ്രീൻ കരാറുകൾ നടപ്പാക്കാനും കോളേജിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുമുള്ള പ്രഖ്യാപനങ്ങളും നടന്നു. പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുംദിവസങ്ങളിൽ നിരവധി പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തും.