നവീകരിച്ച പഞ്ചായത്ത് ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്തു

post

ആലപ്പുഴ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ നവീകരിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ നിർവഹിച്ചു. റർബൻ മിഷൻ ഫണ്ടിൽ ഉൾപ്പെടുത്തി നവീകരിച്ച ലൈബ്രറിയിൽ ഡിജിറ്റൽ സംവിധാനങ്ങളടക്കം സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ബി ബൈരഞ്ചിത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി ദിലീപ്, പഞ്ചായത്ത്‌ സെക്രട്ടറി റ്റി എഫ് സെബാസ്റ്റ്യൻ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.