ലോക പാമ്പ് ദിനം; ബോധവൽക്കരണം സംഘടിപ്പിച്ചു

post

ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് കണ്ണൂർ പയ്യന്നൂർ നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ തളിപ്പറമ്പ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ സഹകരണത്തോടെ ബോധവൽക്കരണപരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.വി ലളിത ഉദ്ഘാടനം ചെയ്തു. 

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി ജയ അധ്യക്ഷയായി. പാമ്പുകടിയേറ്റാൽചെയ്യേണ്ട പ്രഥമശുശ്രൂഷ, അശാസ്ത്രീയമായ ചികിത്സ, ജനകീയാരോഗ്യകേന്ദ്രങ്ങൾ വഴിയുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് ബോധവൽക്കരണം. റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി വി സനൂപ്കൃഷ്ണൻ, റിയാസ് മാങ്ങാട് എന്നിവർ കേരളത്തിലെ പാമ്പുകളെക്കുറിച്ചും മറ്റ് മുൻകരുതലുകളെക്കുറിച്ചും ക്ലാസ്സെടുത്തു. കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇ നന്ദകുമാർ, പബ്ലിക് ഹെൽത്ത് നേഴ്സ് കെ വിലാസിനി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.പി മുരളീധരൻ, ആർ സന്തോഷ്‌കുമാർ  എന്നിവർ സംസാരിച്ചു. ജെ എച്ച് ഐ ജെ പി എച്ച് എൻ, എം എൽ എസ് പി, ആശ പ്രവർത്തകർ, തളിപ്പറമ്പ് റേഞ്ച് ഓഫീസ് ജീവനക്കാർ, റേഞ്ച് പരിധിയിലെ എം പാനൽ ഷൂട്ടർമാർ എന്നിവർ പങ്കെടുത്തു.