കിസാൻ ക്രെഡിറ്റ് കാർഡ്: കണ്ണൂർ മത്സ്യഭവൻ പരിധിയിൽ അപേക്ഷാ ക്യാമ്പ് സംഘടിപ്പിച്ചു

post

കണ്ണൂര്‍ മത്സ്യഭവന്‍ പരിധിയിലെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ കര്‍ഷകര്‍ക്കുമുള്ള കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷ സമാഹരണ ക്യാമ്പും ബോധവല്‍കരണ പരിപാടിയും നടത്തി. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലീഡ് ബാങ്കിന്റെ സഹകരണത്തോടെ ആയിക്കര ഹാര്‍ബറില്‍ നടന്ന പരിപാടി തയ്യില്‍ എഫ്‌വിഎംസി ചെയര്‍മാന്‍ സയ്യിദ് സിയാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എഫ്‌വിഎംസി അംഗം കെ.കെ. നിസാര്‍ അധ്യക്ഷനായി.

ക്ഷേമനിധി, വാര്‍ഷിക വരിസംഖ്യ സ്വീകരിക്കല്‍, യാനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ തുടങ്ങിയവയുടെ വിവിധ വിഹിതങ്ങള്‍/ഫീസുകള്‍ എന്നിവ ഈടാക്കുന്നത് സംബന്ധിച്ചും ഡിജിലോക്കര്‍ സംവിധാനത്തെക്കുറിച്ചും എന്‍ എം ജി ബി ബാങ്ക് പ്രതിനിധി കെ സി സി നിഷാന്ത് ക്ലാസെടുത്തു. ബോധവത്കരണം, ഉത്തരവാദിത്ത മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളില്‍ കണ്ണൂര്‍ മത്സ്യഭവന്‍ എഫ് ഇ ഒ  ടി.കെ രജീഷ്, എഫ്ഒ അബ്ദുള്ള എന്നിവര്‍ ക്ലാസെടുത്തു. ഫിഷറീസ് ഡി ഡി ആര്‍ ജുഗ്‌നു, കണ്ണൂര്‍ സിറ്റി എഫ്‌വിഎംസി ചെയര്‍പേഴ്‌സണ്‍ സാബിറ ടീച്ചര്‍, സാഗര്‍മിത്ര, നിത്യ എന്നിവര്‍ പങ്കെടുത്തു.