നീലംപേരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം

ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സർക്കാരിന്റെ ഏറ്റവും വലിയ ഇടപെടലുകളിലൊന്ന്: മന്ത്രി വീണാ ജോർജ്
ആലപ്പുഴ നീലംപേരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടനം ആരോഗ്യ വനിതാശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നാരകത്തറ ആശുപത്രി അങ്കണത്തിൽ നിർവഹിച്ചു.
സർക്കാരിന്റെ ഏറ്റവും വലിയ ഇടപെടലുകളിൽ ഒന്നാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി പറഞ്ഞു.രോഗത്തിന് മുന്നിൽ ഒരാളും ഒറ്റപ്പെടാനും മുട്ടുമടക്കാനും പാടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് കാരുണ്യ ക്ലിനിക്കൽ ശാസ്ത്രക്രിയ ഉൾപ്പടെ സർക്കാർ ആശുപത്രികളിൽ ആരംഭിച്ചത്. 45 ലക്ഷം രൂപ വില വരുന്ന കരൾ മാറ്റിവെക്കൽ ശാസ്ത്രക്രിയയും 25 ലക്ഷം രൂപ വില വരുന്ന മജ്ജ മാറ്റിവെക്കൽ ശാസ്ത്രക്രിയയും സൗജന്യമായി അഥവാ മികവാർന്ന രീതിയിൽ നടത്തി വരുന്നുവെന്നും മന്ത്രി പറഞ്ഞു.
നീലംപേരൂർ ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 53.36 ലക്ഷവും, എൻ.എച്ച്എം ആർ.ഒ.പി യിൽ നിന്നും 170 ലക്ഷവും, ഹെൽത്ത് & വെൽനസ്സ് സെന്ററിന്റെ ഭാഗമായി ഏഴു ലക്ഷവും ചേർത്ത് ആകെ രണ്ട് കോടി 30 ലക്ഷം രൂപയുടെ പുതിയ ആശുപത്രി കെട്ടിടമാണ് നാരകത്തറയിൽ നിർമ്മാണം പൂർത്തീകരിച്ചത്. ഇതിനോടൊപ്പംയിൽ എൻ.എച്.എം ആർ.ഒ.പിയിൽ നിന്നും ഏഴു ലക്ഷം രൂപ ഉപയോഗിച്ച് ഈര ജനകീയ ആരോഗ്യ കേന്ദ്രവും നവീകരിച്ചു.
തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യാതിഥിയായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ വേണുഗോപാൽ, നീലംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി കെ തങ്കച്ചൻ, നീലംപേരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമണി ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷയായ സബിതാ രാജേഷ്, നീലാംപേരൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ആർ വിനയചന്ദ്രൻ, വി ജി സഹദേവൻ, ജോസിമോൾ ജിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി വി രാജീവ്, സൗമ്യ സനൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ആർ രാജപ്പൻ, കെ എം മാത്യു, ലളിതമ്മ വിജയകുമാർ, രാകേഷ് പണിക്കർ, സിന്ധു കുറുപ്പ്, ശോഭന രാധാകൃഷ്ണൻ, സുനിതാ ജോസ്, പ്രിയലക്ഷ്മി ശശിധരൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജമുന വർഗീസ്, നീലംപേരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി നവാസ്, നീലംപേരൂർ പി എച് സി മെഡിക്കൽ ഓഫീസർ ഡോ അച്ചു തോമസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ കോശി സി പണിക്കർ, ഡോ സിനി സി ജോസഫ്, ഡോ ഷോമ തോമസ് എന്നിവർ പങ്കെടുത്തു.