ഐഎച്ച്ആർഡി കോളേജ് ടർഫ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി

post

ആലപ്പുഴ ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ വിദ്യാർഥികളുടെ ദീർഘ നാളത്തെ ആവശ്യമായിരുന്ന സ്പോർട്സ്  ടർഫ് നിർമ്മാണം ആരംഭിച്ചു.  ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർമ്മാണ പ്രവർത്തനങ്ങൾ സ്ഥലത്ത് എത്തി വിലയിരുത്തി.മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ ഒരു കോടി രൂപയാണ് നിർമ്മാണത്തിന് അനുവദിച്ചത്.

28 x 56 മീറ്റർ അളവിലുള്ള ഫുട്ബോൾ ടർഫ്, ഡ്രെയിനേജ്, ഫെൻസിങ്, ഗാലറി, ലൈറ്റ് സംവിധാനങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഒരുക്കുന്നത്. വോളിബോൾ, ബാഡ്മിന്റൺ, ബാഡ്കറ്റ് ബാൾ കോർട്ടുകൾ രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കും.