നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന്

post

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കാരിച്ചാല്‍ ചുണ്ടന് കിരീടം. നാലു വള്ളങ്ങള്‍ മാറ്റുരച്ച ഫൈനലില്‍ 4.29.785 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളാത്തുരുത്തി ബോട്ട് ക്ലബ് നെഹ്റു ട്രോഫിയില്‍ മുത്തമിട്ടത്.

പി വി മാത്യു, ബൈജു കുട്ടനാട് എന്നിവര്‍ നേതൃത്വ നല്‍കിയ വി.ബി.സി കൈനകരിബോട്ട് ക്ലബ്ബിന്റെ വിയപുരം ചുണ്ടന്‍ (4.29.790മിനുട്ട് ) രണ്ടാം സ്ഥാനത്തെത്തി. കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടന്‍ (4.30.13മിനുട്ട് ) മൂന്നാം സ്ഥാനത്തെത്തി. സുനീഷ് കുമാര്‍, അനില്‍കുമാര്‍ എന്നിവരാണ് നടുഭാഗം ചുണ്ടനെ നയിച്ചത്. കെ ജി എബ്രഹാം, ബിനു ഷാജി എന്നിവര്‍ നയിച്ച നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4.30.56 മിനുട്ട് ) നാലാംസ്ഥാനത്തെത്തി.

അഞ്ചു ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് ഫൈനല്‍ ബര്‍ത്ത് നിശ്ചയിച്ചത്.


വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍*

................


ചുണ്ടന്‍ ഫൈനല്‍

ജേതാക്കള്‍: കാരിച്ചാല്‍ ചുണ്ടന്‍

ഫിനിഷ് ചെയ്ത സമയം: 4.29.785

ക്ലബ്: പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ക്യാപ്റ്റന്‍: അലന്‍ മൂന്നുതൈക്കല്‍, എയ്ഡന്‍ മൂന്നുതൈക്കല്‍, മനോജ് പി.പി



ലൂസേഴ്സ് ഫൈനല്‍

ജേതാക്കള്‍: തലവടി ചുണ്ടന്‍

ഫിനിഷ് ചെയ്ത സമയം: 4.34.10

ക്ലബ്: യു ബി സി കൈനകരി

ക്യാപ്റ്റന്‍: പത്മകുമാര്‍ പുത്തന്‍പറമ്പില്‍, രാഹുല്‍ പ്രകാശ്


സെക്കന്‍ഡ് ലൂസേഴ്സ് ഫൈനല്‍

ജേതാക്കള്‍: വലിയ ദിവാന്‍ജി

ഫിനിഷ് ചെയ്ത സമയം: 04.56.82

ക്ലബ്: ചങ്ങനാശ്ശേരി ബ്ലോക്ക് ക്ലബ്

ക്യാപ്റ്റന്‍: സണ്ണി ഇടിമണ്ണിക്കല്‍, ബൈജപ്പന്‍ ആന്റണി ജോസഫ്


തേഡ് ലൂസേഴ്സ് ഫൈനല്‍

ജേതാക്കള്‍: ആയാപറമ്പ് പാണ്ടി

ഫിനിഷ് ചെയ്ത സമയം: 5.37.24

ക്ലബ്: മങ്കൊമ്പ് തെക്കേക്കര ബോട്ട് ക്ലബ്

ക്യാപ്റ്റന്‍: ഉല്ലാസ് ബാലകൃഷ്ണന്‍, ജോഷി വര്‍ഗീസ്

......................................


ഇരുട്ടുകുത്തി എ ഗ്രേഡ്

ജേതാക്കള്‍: മൂന്നുതൈക്കല്‍

ഫിനിഷ് ചെയ്ത സമയം: 4.51.24

ക്ലബ്: താന്തോന്നിതുരുത്ത് ബോട്ട് ക്ലബ്, മുളവുകാട്

ക്യാപ്റ്റന്‍: കെ.ആര്‍. രതീഷ്

......................


ഇരുട്ടുകുത്തി ബി ഗ്രേഡ്

ജേതാക്കള്‍: തുരുത്തിപ്പുറം

ഫിനിഷ് ചെയ്ത സമയം: 4.56.23

ക്ലബ്: തുരുത്തിപ്പുറം ബോട്ട് ക്ലബ്ബ്, എറണാകുളം

ക്യാപ്റ്റന്‍: എ.വി. വിജിത്ത്, ആന്റണി ഷെഫിന്‍

...................................


ഇരുട്ടുകുത്തി സി ഗ്രേഡ്

ജേതാക്കള്‍: ഇളമുറത്തമ്പുരാന്‍ പമ്പാവാസന്‍


ഫിനിഷ് ചെയ്ത സമയം: 4.59.23

ക്ലബ്: ബി.ബി.സി. ഇല്ലിക്കല്‍, ഇരിഞ്ഞാലക്കുട

ക്യാപ്റ്റന്‍: സി.എസ്. പ്രശാന്ത്, പി.എസ്. ഹരീഷ്


.................

വെപ്പ് എ ഗ്രേഡ്


ജേതാക്കള്‍: അമ്പലക്കടവന്‍

ഫിനിഷ് ചെയ്ത സമയം: 4.39.50

ക്ലബ്: ന്യൂ കാവാലം ആന്‍ഡ് എമിറേറ്റ്സ് ചേന്നംകരി

ക്യാപ്റ്റന്‍: മാസ്റ്റര്‍ ഹൃത്വിക് അരുണ്‍, കെ.ജി. ജിനു


.................


വെപ്പ് ബി ഗ്രേഡ്

ജേതാക്കള്‍: ചിറന്മേല്‍ തോട്ടുകടവന്‍

ഫിനിഷ് ചെയ്ത സമയം: 5.31.44

ക്ലബ്: എസ്.എസ്.ബി.സി. വിരിപ്പുകാല, കുമരകം

ക്യാപ്റ്റന്‍: അഭിജിത്ത് വിശ്വനാഥ്, ബിനോയ്

................


ചുരുളന്‍

*ജേതാക്കള്‍: മൂഴി

ഫിനിഷ് ചെയ്ത സമയം: 5.19.95

ക്ലബ്: ഐ.ബി. ആര്‍.എ. കൊച്ചിന്‍

ക്യാപ്റ്റന്‍: പി.എം. അഭിഷേക്, ആന്റണി തോമസ്

................


തെക്കനോടി തറ(വനിതകള്‍)

ജേതാക്കള്‍: ദേവസ്

ഫിനിഷ് ചെയ്ത സമയം: 5.41.44

ക്ലബ്: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ, പുന്നമട

ക്യാപ്റ്റന്‍: ട്രീസ ജേക്കബ്, ശ്രീലക്ഷ്മി ജയപ്രകാശ്


തെക്കനോടി കെട്ട്(വനിതകള്‍)

ജേതാക്കള്‍: പടിഞ്ഞാറേപറമ്പന്‍

ഫിനിഷ് ചെയ്ത സമയം: 6.56.03

ക്ലബ്: യംഗ്സ്റ്റാര്‍ ബോട്ട് ക്ലബ,് താമല്ലാക്കല്‍ (നോര്‍ത്ത്)

ക്യാപ്റ്റന്‍: എസ്. സുകന്യ, എം. മഹേഷ്