മഴ: ആലപ്പുഴയിൽ നാല് ദുരിതാശ്വാസ ക്യാമ്പുകൾ

ആലപ്പുഴ: മഴയെത്തുടർന്ന് ജില്ലയിൽ ചെങ്ങന്നൂർ, ചേർത്തല താലൂക്കുകളിലായി നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 18 കുടുംബങ്ങളിലെ 16 പുരുഷൻമാരും 23 സ്ത്രീകളും 13 കുട്ടികളും ഉൾപ്പെടെ 52 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങന്നൂർ മൂന്ന് ക്യാമ്പുകളിലായി 42 പേർ കഴിയുന്നു. ചേർത്തലയിൽ ഒരു ക്യാമ്പാണ് പ്രവർത്തിക്കുന്നത്. ഇവിടെ 10 പേരാണ് കഴിയുന്നത്.
മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 28ന് അവധി
ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂർ, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ജൂൺ 28ന് ഈ താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻററുകൾക്കും അംഗനവാടികൾക്കും ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.