ആലപ്പുഴയില്‍ ഫ്ളയിങ് സ്‌ക്വാഡ് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തനം തുടങ്ങി

50,000 രൂപയില്‍ കൂടുതല്‍ കരുതുന്നവര്‍ രേഖ കൈവശംവയ്ക്കണം
ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ് സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചും ശിക്ഷാര്‍ഹമായ കുറ്റമായതിനാല്‍ ഇത് തടയുന്നതിന് ജില്ലയിലുടനീളം ഫ്ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചതായി ജില്ല കളക്ടര്‍ അറിയിച്ചു.
അനധികൃതമായി പണമോ മറ്റു സാമഗ്രികളോ കടത്തിക്കൊണ്ടു പോകുന്നത് തടയാന്‍ നടത്തുന്ന വാഹന പരിശോധനയില്‍ പൊതുജനങ്ങള്‍ സഹകരിക്കണം. 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്ര വേളയില്‍ രേഖകള്‍ കൂടി കരുതേണ്ടതാണ്. പരിശോധനാവേളയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ ഉണ്ടാകുന്ന പക്ഷം ഇത് സംബന്ധിച്ച പരാതി തെളിവ് സഹിതം ആലപ്പുഴ ജില്ല കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറും തിരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസറുമായ രാജിത ജി. യെ അറിയിക്കാവുന്നതാണ്. ഫോണ്‍: 8547610052