എഴുപുന്ന പഞ്ചായത്തിലെ എന്‍.എച്ച്.-വിന്‍സെന്റ് റോഡ് പുനര്‍നിര്‍മ്മാണത്തിന് തുടക്കം

post

ആലപ്പുഴ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ എന്‍.എച്ച്.-വിന്‍സെന്റ് റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം. ദലീമ ജോജോ എം.എല്‍.എ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചു. എം.എല്‍.എയുടെ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 13.8 ലക്ഷം രൂപ വിനിയോഗിച്ച് 400 മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മ്മിക്കുന്നത്. പഞ്ചായത്തിലെ നാല്, പത്ത് വാര്‍ഡുകളെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതാണ് റോഡ്. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിനാണ് നിര്‍മ്മാണ ചുമതല.ഒരു കിലോമീറ്റര്‍ നീളം വരുന്ന റോഡിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.


alp