പുറക്കാട് ഗവ. ന്യൂ എല്‍.പി. സ്‌കൂളില്‍ പാചകപ്പുര ഉദ്ഘാടനവും ലാപ്‌ടോപ്പ് വിതരണവും

ആലപ്പുഴ: പുറക്കാട് ഗവ. ന്യൂ എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പാചകപ്പുര എച്ച്.സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ചു വാങ്ങിയ ലാപ്‌ടോപ്പുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. 7.13 ലക്ഷം രൂപ ചെലവിലാണ് പാചകപ്പുര പൂര്‍ത്തിയാക്കിയത്. പ്രാദേശിക വികസന ഫണ്ടില്‍ 2.25 ലക്ഷത്തോളം രൂപ ചെലവില്‍ അഞ്ച് ലാപ്‌ടോപ്പുകളാണ് സ്‌കൂളിന് നല്‍കിയത്.
ചടങ്ങില്‍ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദര്‍ശനന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്. മായാദേവി, സ്ഥിരം സമിതി അധ്യക്ഷന്‍ കെ. രാജീവന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ശ്രീജ സുഭാഷ്, ജി. വേണു ലാല്‍, പഞ്ചായത്തംഗങ്ങളായ എം. ശ്രീദേവി, ഡി. മനോജ്, വി.ആര്‍. അമ്മിണി, സ്‌കൂള്‍ എച്ച്.എം. എസ്.എ. ലത്തീഫ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ എസ്. സുമാ ദേവി, ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജി. ജയകൃഷ്ണന്‍, സ്റ്റാഫ് സെക്രട്ടറി എ. റഫീക്ക, എസ്.എം.സി. ചെയര്‍മാന്‍ സുഭാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.