നവകേരള സദസ്സ്: അരൂര്‍ മണ്ഡലം സംഘാടക സമിതി ഓഫീസ് തുറന്നു

മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളിലേക്കെത്തുന്ന നവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ അരൂര്‍ മണ്ഡല സംഘാടക സമിതി ഓഫീസ് ദലീമ ജോജോ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. തൃച്ചാറ്റുകുളം സര്‍വ്വീസ് സൊസൈറ്റി ബാങ്ക് ഓഡിറ്റോറിയത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക.
പിന്നാക്ക വികസന കോര്പ്പറേഷന് ചെയര്മാന് കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ആര്. രജിത, ഗീത ഷാജി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ല പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡിസംബര്‍ 14 ന് വൈകിട്ട് 4.30 നു തൃച്ചാറ്റുകുളം ക്ഷേത്ര മൈതാനിയിലാണ് അരൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ്.