എഴുപുന്ന കുടുംബാരോഗ്യ കേന്ദ്രത്തില്‍ യു.എച്ച്.ഐ.ഡി കാര്‍ഡ് വിതരണം
ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിന്റെ (യു.എച്ച്.ഐ.ഡി) വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രദീപ് നിര്‍വഹിച്ചു. സാധാരണ നല്‍കുന്ന പേപ്പര്‍ പ്രിന്റൗട്ടില്‍ നിന്നും വ്യത്യസ്തമായി പി.വി.സി. യു.എച്ച്.ഐ.ഡി. കാര്‍ഡാണ് വിതരണം ചെയ്തത്.
അസുഖത്തിന്റെയും മരുന്നിന്റെയും വിവരങ്ങള്‍, മറ്റ് പരിശോധന ഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കാനും രോഗിക്ക് ഇത്തരം വിവരങ്ങള്‍ അടങ്ങിയ പേപ്പറുകള്‍ കൊണ്ടുപോകാതെ തന്നെ കേരളത്തില്‍ ഇ-ഹെല്‍ത്ത് നടപ്പാക്കിയ എല്ലാ ആശുപത്രികളിലും എളുപ്പത്തില്‍ ചികിത്സ തേടാനും ഏകീകൃത ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡിലൂടെ സാധിക്കും. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഡോ. ശ്രീലേഖ അശോക് അധ്യക്ഷത വഹിച്ചു.