രണ്ട് ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം ക്യഷിയോഗ്യമാക്കി പെണ്‍കരുത്ത്

post

ആലപ്പുഴ: രണ്ട് ദിവസം കൊണ്ട് ആറേക്കര്‍ പാടശേഖരം കൃഷിയോഗ്യമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍. തരിശുരഹിത തണ്ണീര്‍മുക്കം പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ച് വര്‍ഷത്തിലധികം തരിശ് കിടന്ന ആറ് ഏക്കര്‍ വരുന്ന മങ്കുഴിക്കരി പാടശേഖരവും അനുബന്ധ സ്ഥലങ്ങളുമാണ് പെണ്‍കരുത്തില്‍ കൃഷിയോഗ്യമാക്കിയത്. പാടശേഖരം കൃഷിയോഗ്യമാക്കിയ തൊഴിലുറപ്പ് വനിതകളെ നേരിട്ട് അഭിനന്ദിക്കാനെത്തിയ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ തരിശുരഹിത പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.

മുന്നൂറോളം തൊഴിലാളികള്‍ ചേര്‍ന്ന് രണ്ട് ദിവസം കൊണ്ടാണ് പാടശേഖരം ക്യഷി യോഗ്യമാക്കിയത്. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റെ തരിശുരഹിത പദ്ധതി പ്രകാരം 55 ഏക്കറുളള പോതിമംഗലം പാടശേഖരവും ക്യഷി യോഗ്യമാക്കിയിരുന്നു.

ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിതം സമിതി അധ്യക്ഷമാരായ രമാമദനന്‍, ബിനിത മനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. എന്‍. സനജ, രമേശ് ബാബു, വാരനാട് ബാങ്ക് പ്രസിഡന്റ് എ. കെ. പ്രസന്നന്‍, ക്യഷി ഓഫീസര്‍ പി. സമീറ, ദീപ, കണ്‍വീനര്‍ ക്യഷ്ണന്‍നായര്‍, മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍മാരായ ഡി ലതിമോള്‍, രഹന, കിഷോര്‍ എന്നിവര്‍ പങ്കെടുത്തു.