ഗതാഗതം നിരോധിച്ചു

post

കോഴിക്കോട്: ഈങ്ങാപ്പുഴ കാക്കവയല്‍ കണ്ണപ്പന്‍കുണ്ട് വെസ്റ്റ് കൈതപ്പൊയില്‍ റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11) മുതല്‍ പ്രവൃത്തി കഴിയുന്നതുവരെ റോഡില്‍ ഗതാഗതം നിരോധിച്ചു. ഇത് വഴിയുളള വാഹനങ്ങള്‍ പുതുപ്പാടി വഴി കടന്നു പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
മുട്ടുങ്ങല്‍ നാദാപുരം പക്രംതളം റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ജനുവരി 11) മുതല്‍ ഫെബ്രുവരി ഏഴ് വരെ വാഹന ഗതാഗതം നിരോധിച്ചു. ഓര്‍ക്കാട്ടേരി ഭാഗത്ത് നിന്നും മോന്താല്‍, ഏറാമല ഭാഗത്തേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും ഓര്‍ക്കാട്ടേരി വെളളികുളങ്ങര ഒഞ്ചിയം പാലം തോട്ടുങ്ങല്‍ കുന്നുമ്മക്കര വഴിയും തിരിച്ചുപോകണം. ഏറാമലയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഓര്‍ക്കാട്ടേരി പി.എച്ച്.സി., തോട്ടുങ്ങല്‍ ഒഞ്ചിയം പാലം വെളളികുളങ്ങര വഴിയും തിരിച്ചും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.