ജപ്പാന്‍ മസ്തിഷ്‌ക ജ്വരം: ജില്ലയില്‍ 43,584 കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പെടുത്തു

post

ജപ്പാന്‍ മസ്തിഷ്‌ക ജ്വര പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ 43,584 കുട്ടികള്‍ കുത്തിവെപ്പ് സ്വീകരിച്ചതായി സബ് കളക്ടര്‍ എസ് ഗൗതം രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അറിയിച്ചു. പ്രതിരോധ കുത്തിവെപ്പുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍, വാക്‌സിനെടുക്കുന്നതിലെ ആശങ്ക പരിഹരിക്കാന്‍ ബോധവത്കരണം ശക്തമാക്കല്‍, സോഷ്യല്‍ മീഡിയ വഴി ക്യാമ്പയിന്റെ സന്ദേശം ജനങ്ങളിലെത്തിക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.

സബ് കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ജെ നവ്യ തൈക്കാട്ടില്‍ വാക്‌സിനേഷന്‍ പുരോഗതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി ആര്‍ ലതിക, കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. അസ്മ റഹീം, ഐ.എ.പി പ്രതിനിധികളായ ഡോ. രാജേഷ്, ഡോ. സജ്‌ന സയിദ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.