സംരംഭക സൗഹൃദ കേരളം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

post

വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംരംഭക സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി, വടകര താലൂക്കുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ക്കായി ഏകദിന ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വ്യവസായ സംരംഭക സംവിധാനങ്ങളെ പുതിയ ജനപ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.

വടകര ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ നടന്ന പരിപാടി കോഴിക്കോട് വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ ഷിബിന്‍ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ ടി ഷാഹുല്‍ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. കെ.എസ്.എസ്.ഐ.എ ജില്ലാ സെക്രട്ടറി കെ ഇസ്ഹാഖ്, ഉപജില്ലാ വ്യവസായ ഓഫീസര്‍ വി പി പ്രണവന്‍ എന്നിവര്‍ സംസാരിച്ചു. 'സംരംഭക സൗഹൃദ കേരളം: നിയമപരമായ മാറ്റങ്ങളും പ്രായോഗികതയും' വിഷയത്തില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഐ ഗിരീഷ് ക്ലാസെടുത്തു.