ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
പത്ത് വർഷം പിന്നിട്ട ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ വെബ്‌സൈറ്റ് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ് പ്രകാശനം ചെയ്തു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ എ.ഡി.എം മുഹമ്മദ് റഫീഖ്, സബ് കളക്ടര്‍ ഗൗതം രാജ്, അസി. കളക്ടര്‍ ഡോ. എസ് മോഹനപ്രിയ, ഡി.സി.ഐ.പി പ്രോഗ്രാം മാനേജർ ഡോ. നിജീഷ് ആനന്ദ്, ഐ.പി.എം ആൻഡ് ഡി.സി.ഐ.പി മുൻ ഡയറക്ടർ മെന്റർ ഡോ. സുരേഷ് കുമാർ, ഡെപ്യൂട്ടി കലക്ടർമാരായ സി ബിജു, ഗോപിക ഉദയൻ, എം രേഖ, എൻ.ഐ.എ.ആർ.സി ഡയറക്ടർ മുഹമ്മദ് യൂനുസ്, ഡോ. റോഷൻ ബിജ്ലി, സീനിയർ ഫിനാൻസ് ഓഫീസർ കെ പി മനോജൻ, ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ അഞ്ജു മോഹൻ, ജില്ലാ പട്ടിക വർഗ ഓഫീസർ ആർ സിന്ധു, ഡോൺ ലില്ലിക്കുട്ടി തോമസ്, അന്ന ജയിംസ് എന്നിവർ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ബാച്ചുകളിലെ ഇൻ്റേൺഷിപ്പ് വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

ജില്ലാതലത്തിൽ ഭരണ നിർവഹണ രംഗത്ത് യുവജനങ്ങൾക്ക് അവസരം ഒരുക്കുന്ന ദേശീയ തലത്തിലെ തന്നെ ആദ്യ ഇന്റേൺഷിപ്പ് പ്രോഗ്രാമാണ് കോഴിക്കോട് കളക്ടറുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഡി.സി.ഐ.പി പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതാണ് പുതുതായി ലോഞ്ച് ചെയ്ത വെബ്സൈറ്റ്.









