ജലവിതരണം മുടങ്ങും

post

ദേശീയപാത 66ൽ യൂട്ടിലിറ്റി ഷിഫ്റ്റിന്റെ ഭാഗമായി ജിക്ക പൈപ്പ് ലൈനിന്റെ ഇന്റർകണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ ഫെബ്രുവരി മൂന്ന്, നാല് തീയതികളിൽ ചക്കരോത്ത്കുളം, ഈസ്റ്റ്ഹിൽ, ബിലാത്തികുളം, അത്താണിക്കൽ, വെസ്റ്റ്ഹിൽ, എടക്കാട്, പുതിയങ്ങാടി, കുണ്ടുപറമ്പ് എന്നീ സ്ഥലങ്ങളിൽ ജലവിതരണം പൂർണമായി മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി സബ് ഡിവിഷൻ അസി. എൻജിനീയർ അറിയിച്ചു.

കേരള വാട്ടർ അതോറിറ്റി കൊടുവള്ളി സെക്ഷൻ പരിധിയിലെ കിഴക്കോത്ത് പഞ്ചായത്തിൽ ജലവിതരണം നടത്തിവരുന്ന പമ്പ്ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി മൂന്ന് വരെ ജലവിതരണം പൂർണമായി തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.