കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സര്‍വീസുകള്‍ തുടങ്ങി
കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്ലാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാറിനോട് എം.എല്‍.എ അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച 12 ബസ് സര്‍വീസുകളില്‍ ആദ്യത്തെ രണ്ട് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. പുലര്‍ച്ചെ 4.50നും രാവിലെ ഏഴിനും തൊട്ടില്‍പാലത്തുനിന്ന് സര്‍വീസുകള്‍ ആരംഭിക്കും.
കുറ്റ്യാടി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ വി എം ഷാജി, എ ടി ഒ രഞ്ജിത്ത്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.









