ശുചിത്വോത്സവം: ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിച്ചു
കേരളപ്പിറവി ദിനമായ നവംബര്‍ 1 വരെ നീളുന്ന ശുചിത്വോത്സവത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്‍ പി, യു പി, ഹൈസ്ക്കൂള്, ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ ബ്ലോക്ക്- നഗരസഭാതല വിജയികള്‍ പങ്കെടുത്ത ശുചിത്വോത്സവം ക്വിസ് മത്സരം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ വിനോദ് ആര്, ശ്രുതി എസ് എ, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്, എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്കി.
എല്പിതല വിജയികള്‍- ഒന്നാം സ്ഥാനം കൃതിക എസ്, ജി.എല്‍.പി.എസ് പണ്ടാരത്തുരുത്ത്, രണ്ടാം സ്ഥാനം ദേവനാഥ് , ജെ, ജി യു പി എസ് ചിറ്റൂര്‍
യു.പി വിഭാഗം - ഒന്നാം സ്ഥാനം കൃപാവില്സണ് , കെ കെ പി എം യു പി എസ് , വരിഞ്ഞം, രണ്ടാം സ്ഥാനം നിര്‍മ്മല്‍ ജോണ്സണ് എസ് പി എസ് എസ് യുപിഎസ് കുറ്റിനാക്കാല,
ഹൈസ്ക്കൂള് വിഭാഗം- ഒന്നാം സ്ഥാനം ഫിബാ ഫാത്തിമ, കെ.പി.എം എച്ച് എസ് എസ് ചെറിയ വെളിനല്ലൂര്‍, രണ്ടാം സ്ഥാനം ദേവഗംഗ, ജി എച്ച്. എസ് ചിറക്കര
ഹയര്‍സെക്കന്ററി വിഭാഗം- ഒന്നാം സ്ഥാനം നന്ദന. ബി എസ് , ജി എച്ച്. എസ് എസ് കടയ്ക്കല്‍, രണ്ടാം സ്ഥാനം അമാന്‍ ഷാ മനാഫ്, ജി എച്ച് എസ് എസ് ശൂരനാട് എന്നിവരാണ് വിജയിച്ചത്.
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു.










