റെയില്‍വേ മേല്‍പ്പാലനിര്‍മ്മാണം; ഗതാഗത നിരോധനം ഏര്‍പ്പെടുത്തി

post

റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോളയത്തോട് 545 -ാം നമ്പര്‍ ലെവല്‍ ക്രോസ് ജനുവരി 23 മുതല്‍ പൂര്‍ണമായും അടച്ച് ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എസ്.പി ഓഫീസിന് സമീപമുള്ള മേല്‍പ്പാലം വഴി തുമ്പറ ജംഗ്ഷനിലെത്താം. ബീച്ച് റോഡ് വഴി മുണ്ടയ്ക്കല്‍ പാലം കടന്നും പോകാം. ഹൈവേ വഴി കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.എന്‍ കോളേജ് ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 543) വഴി മുണ്ടയ്ക്കല്‍ ജംഗ്ഷനിലെത്തി, ഇടത്തേക്ക് തിരിഞ്ഞ് പോളയത്തോട് ജംഗ്ഷന്‍ - ചായക്കടമുക്ക് റോഡിലൂടെ അമൃതകുളത്തേക്ക് പ്രവേശിക്കാം.

കൊല്ലം ഭാഗത്തുനിന്ന് വരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ കപ്പലണ്ടിമുക്ക് ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 544) കടന്ന് ഗുരുദേവ ജംഗ്ഷനിലെത്തി, ഇടത്തോട്ട് തിരിഞ്ഞ് അമൃതകുളത്തേക്ക് പോകണം.

തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്ന കാറുകള്‍, ഓട്ടോറിക്ഷകള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവ മാടന്‍നട സര്‍ക്കിളില്‍ നിന്നും തിരിഞ്ഞ് ഭരണിക്കാവ് ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 546) വഴി ഇരവിപുരം ഭാഗത്തേക്ക് കടന്ന് അമൃതകുളം - ഭരണിക്കാവ് റോഡിലെത്തണം. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ഭാരവാഹനങ്ങള്‍ 546-ാം നമ്പര്‍ ലെവല്‍ ക്രോസ് വഴി പുത്തന്‍നട ജംഗ്ഷനില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് പ്രിയദര്‍ശിനി റോഡ് വഴി തിരിഞ്ഞു പോകേണ്ടതാണ്.