കാമാക്ഷി ഗ്രാമപഞ്ചായത്ത് വികസനസദസ് സംഘടിപ്പിച്ചു
വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന വേദികളാണ് വികസനസദസുകള്‍: മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി കാമാക്ഷി ഗ്രാമപഞ്ചായത്ത് വികസനസദസ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.ജനാധിപത്യ സര്‍ക്കാര്‍ സുതാര്യമായി നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന വേദിയാണ് വികസനസദസുകളെന്ന് മന്ത്രി പറഞ്ഞു.
സമഗ്രമായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഉത്തമ ഉദാഹരണമാണ് നവംബര്‍ ഒന്നിന് നടക്കുന്ന അതിദാരിദ്ര്യമുക്ത സംസ്ഥാനപ്രഖ്യാപനം. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ പഞ്ചായത്തുകള്‍ നടത്തുന്ന പ്രാദേശിക വികസനപ്രവര്‍ത്തനങ്ങളും വിലയിരുത്തണം. ഒരു നാടിന്റെ വികസന പ്രക്രിയയില്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ എത്രത്തോളം വികസന പ്രാധാന്യമുണ്ടെന്ന് മനസിലാക്കിയാണ് കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനം. പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തന മികവ് എടുത്തുപറയേണ്ട ഒന്നാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഭൂപരിഷ്‌കരണം തുടങ്ങി വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ കാഴ്ചവെയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. മികച്ച വിജയം നേടിയ സ്‌കൂളുകളെയും വിദ്യാര്‍ത്ഥികളെയും ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ് ആദരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാനപത്തിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി നജീം എച്ച്. അവതരിപ്പിച്ചു.
പശ്ചാത്തല വികസനത്തില്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമാണ്. എം സി എഫ് നിര്‍മാണത്തിനായുള്ള പദ്ധതി, ആരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കല്‍, റോഡ്, കലുങ്ക്, നടപ്പാലം എന്നിവയുടെ നിര്‍മാണം ബസ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്‌സിനുള്ള സ്ഥലം വാങ്ങല്‍, തുടങ്ങിയവ പ്രധാനപ്പെട്ട പദ്ധതികളാണ്. പാലിയേറ്റിവ് പ്രവര്‍ത്തങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്നുണ്ട്.
മാലിന്യമുക്ത ഗ്രാമപഞ്ചായത്ത് ആയി പ്രഖ്യാപിക്കുകയും ഹരിതകര്‍മ്മസേന വഴി 95 ശതമാനം വാതില്പടി സേവനം ലഭ്യമാക്കിയിട്ടുണ്ട്. 15 മിനി എംസിഫുകള്‍, 52 ബോട്ടില്‍ ബൂത്തുകള്‍, അതിദാരിദ്രര്‍ക്ക് വീട്, വീട് മെയിന്റനന്‍സ്, സ്ഥലം, ഭക്ഷണം മരുന്ന്,ചികിത്സ സഹായങ്ങള്‍ എന്നിവ നല്‍കിവരുന്നു. 77 വീടുകളാണ് ലൈഫ് പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. സമ്പൂര്‍ണ കെ സ്മാര്‍ട്ട് വഴി സേവനങ്ങള്‍ ഫ്രണ്ട് ഓഫീസ് സേവനങ്ങള്‍ ഡിജിറ്റല്‍ പണമിടപാട് തുടങ്ങിയവ പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. 159 റോഡുകള്‍ക്കായി 75346440 രൂപ, 99 റോഡുകളുടെ കോണ്‍ക്രീറ്റിങ്ങിനായി 39351659 രൂപ എന്നിങ്ങനെ ചെലവഴിച്ചിട്ടുണ്ട്. കൃഷി അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സബ്സിഡി ഇനത്തില്‍ 17407998 രൂപ, മണ്ണ് ജലസംരക്ഷണ പ്രവര്‍ത്തികള്‍ക്കായി 257140453 രൂപ, 312 കാറ്റില്‍ ഷെഡ് / ഗോട്ട് ഷെഡിന് 17735779 രൂപ എന്നിങ്ങനെ ചെലവഴിച്ചിട്ടുണ്ട്.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ സോണി ചൊള്ളാമഠം, റെനി റോയ്, ചിഞ്ചുമോള്‍ ബിനോയ്, ജെസി കാവുങ്കല്‍, ഷേര്‍ളി ജോസഫ്, അജയന്‍ എന്‍. ആര്‍., റീന സണ്ണി, പ്രഹ്ലാദന്‍ വി.എന്‍.,ജിന്റു ബിനോയ്, രാഷ്ട്രീയ കക്ഷി നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍, എം.വി. ജോര്‍ജ്, സെബിച്ചന്‍ തോമസ്, തുടങ്ങിയവര്‍ പങ്കെടുത്തു.










