വികസന നേട്ടങ്ങളും തുടര്‍ വികസനവും ചര്‍ച്ച ചെയ്ത് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ്
ഇടുക്കി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ഉദ്ഘാടനം ചെയ്തു.
സര്‍വ്വതല സ്പര്‍ശിയായ വികസന പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അസാധ്യമെന്ന് കരുതി മാറ്റിവച്ച പല വികസന പ്രവര്‍ത്തനങ്ങളും ഇച്ഛാശക്തിയിലൂടെ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിരവധിയായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ച പഞ്ചായത്താണ് ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമവണ്ടിയും ഉടുമ്പന്നൂരിന്റെ ബ്രാന്‍ഡായ ഉടുമ്പന്നൂര്‍ ഹണിയും അങ്ങനെ നൂതനമായ പദ്ധതികള്‍ നടപ്പാക്കി മുന്നോട്ട് പോകുകയാണ് പഞ്ചായത്തെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടപ്പാക്കിയ വികസന നേട്ടങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന്റെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ ചടങ്ങില്‍ നിര്‍വഹിച്ചു. കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച സംരംഭകരായ അംബുജം ഭാസ്‌കരന്‍, ഷിജാ ജയന്‍ എന്നിവരെ മെമന്റോ നല്‍കി ആദരിച്ചു.
സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ സംബന്ധിച്ച വിഡിയോയും ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 5 വര്‍ഷം നടത്തിയ വികസന നേട്ടങ്ങളുടെ വിഡിയോയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
പൊതുജനങ്ങള്‍ക്ക് പഞ്ചായത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവി വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും അവസരമുണ്ടായിരുന്നു. കാര്‍ഷിക മേഖലയില്‍ ആധുനിക സാങ്കേതികവിദ്യയുടെ സഹായം, തൊഴിലില്ലായ്മ പരിഹരിക്കല്‍, മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ അവസാനിപ്പിക്കാന്‍ വേണ്ട നടപടികള്‍, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കാര്യക്ഷമമായ രീതിയില്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കല്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടാനുളള പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.
കെ-സ്മാര്‍ട്ടിന്റെ ഹെല്‍പ്പ് ഡെസ്‌ക്, വിജ്ഞാനകേരളം ജോബ് ഫെയര്‍ സെന്ററും സജ്ജമാക്കിയിരുന്നു. യോഗത്തില്‍ പഞ്ചായത്ത് അംഗങ്ങളായ ബീന രവീന്ദ്രന്‍,ശാന്തമ്മ ജോയി,സുലൈഷ സലിം,പഞ്ചായത്ത് സെക്രട്ടറി ബിന്ദു പി.നായര്‍, കെ.ആര്‍. ഗോപി,രമ്യ പി. നായര്‍, ജമാല്‍ പി.എസ്,ജിന്‍സി സാജന്‍, ബിന്ദു രവീന്ദ്രന്‍, ടി.വി. രാജീവ്,ശ്രീമോള്‍ ഷിജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷിബാ ഭാസ്‌കരന്‍,ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ റ്റി എം സുബൈര്‍,ഹരിത കര്‍മ്മ സേന അംഗങ്ങള്‍,കുടുംബശ്രീ അംഗങ്ങള്‍, അങ്കണവാടി ജീവനക്കാര്‍,ആശാ വര്‍ക്കര്‍മാര്‍,രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.










