കൊട്ടാരക്കര നഗരസഭാ വികസന സദസ് ചേർന്നു

post

വികസനനേട്ടങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ച് കൊല്ലം കൊട്ടാരക്കര നഗരസഭയുടെ വികസന സദസ്. ധന്യ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ വികസന റിപ്പോര്‍ട്ട് നഗരസഭാ മുന്‍ ചെയര്‍മാന്‍ എസ്.ആര്‍ രമേശ് അവതരിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സായാഹ്ന ഒ.പി ആരംഭിക്കുകയും ആവശ്യമായ ജീവനക്കാരെയും നിയമിച്ചു. നഗരസഭയിലെ അതിദാരിദ്ര വിഭാഗം ജനങ്ങള്‍ക്കായി ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. നഗരസഭയിലെ റോഡുകള്‍ ബി.എം- ബി.സി നിലവാരത്തിലാക്കി. ലൈഫ് സമ്പൂര്‍ണ ഭവനപദ്ധതിയില്‍ 467 വീടുകള്‍ നിര്‍മിച്ചു. കുട്ടികള്‍ക്കായി പഠനമുറി, സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കി. സര്‍ക്കാര്‍ സ്‌കൂളുകളുടെ കെട്ടിട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പദ്ധതിയും നടപ്പാക്കി.

കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഫൈസല്‍ ബഷീര്‍, ജേക്കബ് വര്‍ഗീസ് വടക്കടത്ത്, മിനി കുമാരി, ജി സുഷമ, നഗരസഭാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.