പട്ടാഴി വടക്കേക്കര വികസന സദസ് സംഘടിപ്പിച്ചു

കൊല്ലം പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തിന്റെ വികസനസദസ് കടുവത്തോട് പട്ടാഴി വടക്കേക്കര മുസ്ലിം ജമാഅത്ത് മദ്രസ ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങള്‍ നിര്‍മിച്ച 504 പുതിയ ഗ്രാമീണ റോഡുകളില്‍ മിനി ബസ് സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി എ. ശിഹാബുദ്ദീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പഞ്ചായത്ത് വിവിധ മേഖലകളിലായി 200,712,799 രൂപ വികസനപദ്ധതികള്‍ക്കും സബ്‌സിഡി ആനുകൂല്യങ്ങള്‍ക്കുമായി ചിലവഴിച്ചു. ദേശീയ ഗ്രാമീണതൊഴിലുറപ്പ്പദ്ധതി പ്രകാരം 20.28 കോടി രൂപ ചിലവഴിച്ചു. ഭവനനിര്‍മ്മാണ പദ്ധതികള്‍, വയോജനങ്ങള്‍, ഭിന്നശേഷിവിഭാഗങ്ങള്‍ എന്നിവരുടെ സാമൂഹ്യസുരക്ഷയ്ക്ക് ഊന്നല്‍നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കി.
വികസന സദസിനോടനുബന്ധിച്ച് തൊഴില്‍മേളയും വിപണനമേളയും നടത്തി. കോവിഡ് സമയത്ത് മികച്ചപ്രവര്‍ത്തനം കാഴ്ചവെച്ച പ്രാഥമിക ആരോഗ്യകേന്ദ്രം, മികച്ച അംഗന്‍വാടിക്കുള്ള അവാര്‍ഡ് നേടിയ ഏറനാട് അംഗന്‍വാടി, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയവര്‍ എന്നിവരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. രമാദേവി അധ്യക്ഷയായി, വൈസ് പ്രസിഡന്റ് എസ്. മസൂദ്ഖാന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുനിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രതി ബി, സ്ഥിരംസമിതി അധ്യക്ഷരായ അശ്വതി എം.ജി, ശോഭന ശശിധരന്‍, പട്ടാഴി വടക്കേക്കര എസ്.സി.ബി. പ്രസിഡന്റ് ബി. സുനില്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ഒ ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.