സൂക്ഷ്മ ജലസേചന പദ്ധതി: ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിള' എന്ന പദ്ധതിയെ കുറിച്ച് കര്‍ഷകരിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥരിലും അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ് അധ്യക്ഷനായി. ഉത്തരമേഖലാ കൃഷി എഞ്ചിനീയറിങ് ഓഫീസിലെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. സെയ്തലവി പദ്ധതി വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി അബ്ദുല്‍ മജീദ്, കോഴിക്കോട് ആത്മ പ്രോജക്ട് ഡയറക്ടര്‍ രജനി മുരളീധരന്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ബീന നായര്‍, ബി.ജെ സീമ, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കൃഷി അസി. ഡയറക്ടര്‍ കെ.എസ് അപര്‍ണ, ജിയോളജിസ്റ്റ് മഞ്ജു, കൃഷി അസി. എഞ്ചിനീയര്‍ ഡോ. ആയിഷ മങ്ങാട്ട്, കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുധീര്‍ നാരായണന് എന്നിവര്‍ സംസാരിച്ചു. സൂക്ഷ്മജലസേചന രീതികളായ ഡ്രിപ്പ്, സ്പ്രിംഗ്ളര്‍ എന്നിവയെക്കുറിച്ച് പ്രൊഫ. ഡോ. വി.എം അബ്ദുല്‍ ഹക്കീം ക്ലാസെടുത്തു.