സേവനങ്ങള്‍ ഡിജിറ്റലാക്കി നാദാപുരം ഗ്രാമപഞ്ചായത്ത്

സദ്ഭരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നാദാപുരം ഗ്രാമപഞ്ചായത്ത് സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്തു. നാദാപുരം ഹോമിയോ ഡിസ്പെന്സറിയില് ഓണ്‍ലൈന്‍ ഒ പി സംവിധാനം ഏര്‍പ്പെടുത്തിയതോടുകൂടി എല്ലാ സ്ഥാപനങ്ങളും ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞതായി പ്രസിഡന്റ് വി വി മുഹമ്മദലി പറഞ്ഞു. സേവനങ്ങള്‍ കൃത്യസമയത്ത് ക്രമപ്രകാരം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തിന്റെയും ഘടകസ്ഥാപനങ്ങളുടെയും എല്ലാ സേവനങ്ങളും ഇനി ഡിജിറ്റലായി ലഭ്യമാകും.
ഗ്രാമപഞ്ചായത്ത് ഗവണ്മെന്റ് ഹോമിയോ ഡിസ്പെന്‍സറിയിലെ ഓണ്‍ലൈന്‍ ഒ പി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിവി മുഹമ്മദലി നിര്‍വഹിച്ചു. വൈസ്പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ തന്‍സീറ, സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസര്‍, എം സി സുബൈര്‍,
ഗ്രാമപഞ്ചായത്ത് അംഗം സി വി നിഷ മനോജ്, എച്ച്എംസി മെമ്പര്‍മാരായ സി വി ഇബ്രാഹിം, കരിമ്പില്‍ ദിവാകരന്, കെ ടി കെ ചന്ദ്രന്, കരിമ്പില്‍ വസന്ത, ശ്രീധരന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.