വികസനപുരോഗതിയുമായി തൃക്കരുവ വികസന സദസ്

കൊല്ലം തൃക്കരുവ ഗ്രാമപഞ്ചായത്തിലെ വികസന സദസ് എം.മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കെ എം ജെ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തൃക്കരുവ ഗ്രാമപഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായും പ്രഖ്യാപിച്ചു.
അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട 6 കുടുംബങ്ങള്‍ക്ക് ഭവനവും ഭക്ഷണകിറ്റും മരുന്നും നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ 72 കുടുംബങ്ങള്‍ക്ക് വീട് നല്‍കി. ഡിജി കേരളം മുഖേന 2495 വിദ്യാര്‍ഥികള്‍ക്ക് പരിശീലനംലഭ്യമാക്കി. പദ്ധതിവഴി ഗ്രാമീണറോഡുകള്‍ നവീകരിച്ചു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍, അംഗനവാടികള്‍, സ്‌കൂള്‍ എന്നിവയ്ക്ക് പുതിയ കെട്ടിടം ലഭ്യമാക്കി. ക്ഷീരവികസനത്തിന്റെ ഉന്നമനത്തിനായി 24 ലക്ഷം ചെലവഴിച്ചു. പഞ്ചായത്തില്‍ വനിത ഫിറ്റ്‌നസ് സെന്റര്‍ സ്ഥാപിച്ചു. ആയുര്‍പാലിയം സ്വാന്തനപദ്ധതിയിലൂടെ മാസത്തില്‍ നാല് ദിവസം ഡോക്ടറുടെ സേവനം ലഭ്യമാക്കി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പ് നല്‍കി. 2021 -22 വര്‍ഷം പട്ടികജാതി വികസന ഫണ്ട് നൂറു ശതമാനം ചെലവഴിച്ചതിന് പ്രത്യേക പുരസ്‌കാരം ലഭിച്ചു.
സദസിനോട് അനുബന്ധിച്ച് വിജ്ഞാനകേരളം തൊഴില്‍മേള, കെ- സ്മാര്‍ട്ട് ക്ലിനിക്, മെഡിസിറ്റി മെഡിക്കല്‍ കോളേജിന്റെ അഭിമുഖ്യത്തിലുള്ള മെഡിക്കല്‍ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. പഞ്ചായത്ത് മുന്‍ സെക്രട്ടറി ജോയ് മോന്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവരെ ആദരിച്ചു. ഓപ്പണ്‍ ഫോറവും നടത്തി.
സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടും വിഡിയോയും പെരിനാട് ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ബി.വി. വിജയകുമാര്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ ഉള്‍പ്പെടുത്തിയ പ്രോഗ്രസ് റിപ്പോര്‍ട്ട് തൃക്കരുവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. അജയ്കുമാര്‍ അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അജ്മീന്‍ എം.കരുവ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ബി. ജയന്തി അധ്യക്ഷയായി. സ്ഥിരംസമിതി അംഗങ്ങളായ അനില്‍കുമാര്‍, ആര്‍.രതീഷ്, തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷംലാ മുജാബ്, സുബൈദ സലിം, വി. അനില്‍കുമാര്‍, ഷീജ, എല്‍. മഞ്ജു, എസ്.ശോഭന കുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.