അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് നടത്തി

post

അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ഭാവി വികസനങ്ങളും ചര്‍ച്ചചെയ്ത് വികസന സദസ് സംഘടിപ്പിച്ചു . പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കോയിപ്രം ബ്ലോക്ക് അംഗം വി പ്രസാദ് വികസന സദസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അധ്യക്ഷയായി. പ്രാദേശികതലത്തില്‍ വികസന ആശയം അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനാണ്  വികസന സദസ്  സംഘടിപ്പിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ വികസന നേട്ടങ്ങളുടെ വീഡിയോ പ്രദര്‍ശനവും സദസില്‍ നടത്തി.

ഗ്രാമപഞ്ചായത്തിന്റെ വികസന വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ പി ബി സജി  വിശദീകരിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് വിവിധ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയെന്ന് സെക്രട്ടറി പറഞ്ഞു.

ലൈഫ് ഭവന പദ്ധതിയില്‍ 56 വീടുകള്‍ പൂര്‍ത്തീകരിച്ചു. 39 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.  ലൈഫ് ഭവന പദ്ധതിക്കായി 3.026 കോടി രൂപ ചെലവഴിച്ചു. പഞ്ചായത്തിലെ 22 അതിദരിദ്ര കുടുംബങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണം,  മരുന്ന്, പാര്‍പ്പിടം എന്നിവ നല്‍കി. ആറ് പേര്‍ക്ക് ഭവനം വാസയോഗ്യമാക്കി. ഡിജി കേരളം പദ്ധതിയിലൂടെ  79 പഠിതാക്കള്‍ക്കും പരിശീലനം നല്‍കി 100 ശതമാനം ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ  കിണര്‍, സോക്പിറ്റ്  നിര്‍മാണം എന്നിവയ്ക്ക് ധനസഹായം നല്‍കി. മാലിന്യ സംസ്‌കരണം മേഖലയില്‍ വാതില്‍പ്പടി സേവനത്തില്‍ 100 ശതമാനം കൈവരിച്ചു. പാലിയേറ്റീവ് കെയര്‍ പദ്ധതി മുഖേന രോഗി പരിചരണം, മരുന്നു വിതരണം, സഹായ ഉപകരണങ്ങള്‍ എന്നിവ നല്‍കി. സ്‌കൂള്‍, ആശുപത്രി, വയോജന ക്ലബ്ബ്, സബ് സെന്റര്‍ തുടങ്ങിയ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കി. വന്യമൃഗങ്ങളില്‍ നിന്നും കൃഷിയെ സംരക്ഷിക്കുന്നതിന് 5.48 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണവേലി നിര്‍മിച്ചു.  സമഗ്ര പാലുല്‍പാദന ലക്ഷ്യമിട്ട് പശു വളര്‍ത്തല്‍, കാലിത്തീറ്റ സബ്‌സിഡി, പാലിന് സബ്‌സിഡി തുടങ്ങിയ പദ്ധതികള്‍ക്കായി  35.90 ലക്ഷം രൂപയും മുട്ട, മാംസം ഉല്‍പാദനത്തിന് നടപ്പാക്കിയ പദ്ധതികള്‍ക്കായി   38.6 ലക്ഷം രൂപയും വിനിയോഗിച്ചു.  പുതിയ റോഡ് നിര്‍മാണത്തിനും  അറ്റകുറ്റ പണിക്കുമായി 4.97 കോടി രൂപ ചെലവഴിച്ചു.

 ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബെന്‍സണ്‍ പി തോമസ്, അനിതാ കുറുപ്പ്, കെ ടി സുബിന്‍, ശോഭന പ്രകാശ്, മനോജ്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഹരിത കര്‍മ സേനാഗംങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.