കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യവിതരണം സംഘടിപ്പിച്ചു

post

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ് എസ് എല്‍ സി /പ്ലസ് ടു  പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുളള വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈഎംസിഎ ഹാളില്‍  അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ആനുകൂല്യങ്ങളുടെ വിതരണവും മുഖ്യപ്രഭാഷണവും പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. കേരളാ കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ വര്‍ഗീസ് ഉമ്മന്‍ അധ്യക്ഷനായി. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ റ്റി.ആര്‍.ബിജുരാജ്, ബീനാ ബാബു,  കെ.എസ്.കെ.റ്റി.യു. ജില്ലാ പ്രസിഡന്റ് പി.എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.