ജനകീയ ശുചിത്വ പദയാത്ര സംഘടിപ്പിച്ചു

പത്തനംതിട്ട നഗരസഭയുടെയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ 'പത്തരമാറ്റോടെ പത്തനംതിട്ട ' ജനകീയ ശുചിത്വപദയാത്ര സംഘടിപ്പിച്ചു . ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യം ജനമനസുകളിലേക്ക് എത്തിക്കുന്നതിനായുള്ള പദയാത്ര നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍ ജെറി അലക്‌സ് , കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. കലക്ടറേറ്റ് ജംഗ്ഷനില്‍ നിന്ന് ടൗണ്‍സ്‌ക്വയറില്‍ പദയാത്ര സമാപിച്ചു . ജനപ്രതിനിധികള്‍ , വിവിധ സ്‌കൂള്‍, കോളജുകളിലെ എന്‍ എസ് എസ് വിദ്യാര്‍ഥികള്‍ , വിവിധ ഓഫീസ് പ്രതിനിധികള്‍ , നഗരസഭാ ഉദ്യോഗസ്ഥര്‍ , മതപുരോഹിതര്‍ ,അധ്യാപകര്‍ , പൊതുജനങ്ങള്‍ ,ഹരിതകര്‍മസേന അംഗങ്ങള്‍ , ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു . നഗരസഭാ ആരോഗ്യ സ്ഥിരം കാര്യസമിതി അധ്യക്ഷന്‍ ജെറി അലക്‌സ് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു.