റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഉദ്ഘാടനം ചെയ്തു

post

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കൊല്ലം കൊട്ടാരക്കര ജി.വി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരകാഴ്ചപാട് ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു .

മത്സരഇനങ്ങളിലെ പങ്കാളിത്തമാണ് പ്രധാനം. ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. ഭാവിയുടെതാരങ്ങളാകാന്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. വിദ്യാര്‍ഥികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാന്‍ അധ്യാപകരും രക്ഷിതാക്കളും മുന്‍കൈയെടുക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു.

കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. ഉണ്ണികൃഷ്ണമേനോന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം ബ്രിജേഷ് എബ്രഹാം, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ഐ ലാല്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.