മെറിറ്റ് അവാര്‍ഡ് വിതരണം സംഘടിപ്പിച്ചു

വിദ്യാര്‍ഥികളില്‍ സംരംഭകത്വ-ഗവേഷണ മനോഭാവം വളര്‍ത്തണം: മന്ത്രി കെ എന്‍ ബാലഗോപാല്‍
കൊല്ലം കൊട്ടാരക്കര ജി എച്ച് എസ് എസ് സ്‌കൂളില്‍ മെറിറ്റ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിർവഹിച്ചു.പൊതുപരീക്ഷകളിലെ തിളക്കമാര്‍ന്ന വിജയത്തിനൊപ്പം വിദ്യാര്‍ഥികളില്‍ സംരംഭകത്വവും ഗവേഷണമനോഭാവവും വളര്‍ത്തിയെടുക്കണമെന്ന് മന്ത്രി പറഞ്ഞു .
കെ-ഡിസ്‌ക്കിന്റെ യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിലൂടെ വിദ്യാര്‍ഥികള്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഒട്ടേറെ പ്രൊജക്ടുകള്‍ അവതരിപ്പിച്ചു. ത്രീ-ഡി പ്രിന്റിംഗ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിലെ യുവതയുടെ പുതുസംരംഭങ്ങള്‍ ഉയരുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാതൃകാ അധ്യാപകനുള്ള അവാര്‍ഡ് നേടിയ ബി.ഷൈജിത്തിനെ ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് ബി വേണുഗോപാല്‍ അധ്യക്ഷനായി. കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ കെ ഉണ്ണികൃഷ്ണമേനോന്‍, റൂറല്‍ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് മുന്‍ ചെയര്‍മാന്‍ എസ് ആര്‍ രമേശ്, മുനിസിപാലിറ്റി അംഗങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.