പട്ടികജാതി-പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ വായ്പാ വിതരണോദ്ഘാടനം നടത്തി

പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ വായ്പാ വിതരണം ജയന്‍ സ്മാരക ഹാളില്‍ എം. മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കൊല്ലം കോര്‍പ്പറേഷന്‍, ഇളമാട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് മുഖേനയുള്ള അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കാണ് വായ്പ നല്‍കിയത്. കൊല്ലം സി.ഡി.എസിന് 2.09 കോടി രൂപയും ഇളമാട് സി.ഡി.എസിന് 15,83,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്. സ്വയംതൊഴില്‍ വായ്പ വിതരണം കൊല്ലം കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എസ്. ജയന്‍ നിര്‍വഹിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.കെ. ഷാജു അധ്യക്ഷനായി. ഡിവിഷന്‍ കൗണ്‍സിലര്‍ ബി. ഷൈലജ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ. സുനില്‍കുമാര്‍, കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.പി. സുബ്രഹ്മണ്യന്‍, കോര്‍പ്പറേഷന്‍ ജില്ലാ മാനേജര്‍ എസ്. നന്ദകുമാര്‍, മറ്റു ഉദ്യോഗസ്ഥര്‍ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.