മൈലം ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു

post

മൈലത്ത് ആധുനിക മാര്‍ക്കറ്റ് സമുച്ചയം: മന്ത്രി കെ.എന്‍ ബാലഗോപാല്‍

കൊല്ലം മൈലം ഗ്രാമപഞ്ചായത്ത് വികസന സദസ് മുട്ടമ്പലം മുകളില്‍ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.മൈലത്ത് ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു .

ഒന്നരക്കോടി രൂപ ചെലവിലാണ് മാര്‍ക്കറ്റ് സമുച്ചയം വരുന്നത്.സംസ്ഥാനത്ത് ഗ്രാമീണറോഡുകളുടെ നവീകരണം പുരോഗമിക്കുന്നു. 1000 കോടി രൂപയാണ് ചിലവാക്കുക. മൈലം ആയുര്‍വേദ ആശുപത്രിയും നിര്‍മാണപുരോഗതിയിലാണ്. കൊട്ടാരക്കരയില്‍ വര്‍ക്ക് നിയര്‍ ഹോമിന്റെ പ്രവര്‍ത്തനവും തുടങ്ങാറായി എന്ന് മന്ത്രി അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ വികസനരേഖയും പ്രകാശനം ചെയ്തു.

മൈലം ഗ്രാമപഞ്ചായത്ത് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ലൈഫ് പദ്ധതി വഴി 227 വീടുകള്‍ നല്‍കി. രണ്ടു കോടി രൂപ ചെലവഴിച്ച് മൈതാനങ്ങള്‍ നവീകരിച്ചു. 3.5 ലക്ഷം രൂപ ചെലവഴിച്ച് കാരമുകള്‍ തോടിന് സംരക്ഷണഭിത്തി നിര്‍മിച്ചു. അതിദാരിദ്ര്യനിര്‍മാര്‍ജനപദ്ധതിയില്‍ ഉള്‍പ്പെട്ട 48 കുടുംബങ്ങള്‍ക്ക് മാസംതോറും ഭക്ഷ്യകിറ്റ് നല്‍കുന്നു. പൂക്കളുടെ ലഭ്യത പ്രാദേശികമായി ഉറപ്പുവരുത്താന്‍ ജമന്തി, ഹാരജമന്തി, വാടാമല്ലി, ചെണ്ടുമല്ലി, പിച്ചി, കുറ്റിമുല്ല എന്നിവ കൃഷിചെയ്ത് വിപണനംനടത്തി. മൈലം നൂറ് ശതമാനം ഗ്രീന്‍ എനര്‍ജി ഗ്രാമമാക്കി മാറ്റുമെന്നും വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ പഞ്ചായത്ത് പരിധിയില്‍ നിര്‍മിക്കുമെന്നും വികസന സദസ്സില്‍ വ്യക്തമാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു.ജി.നാഥ് അധ്യക്ഷയായി. തൊഴില്‍മേളയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യാ ചന്ദ്രശേഖര്‍ ഹരിതകര്‍മസേനാംഗങ്ങളെ ആദരിച്ചു. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിച്ചു.

വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാര്‍ഗരറ്റ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.അജി, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ബിന്ദു, മൈലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.പ്രസന്നകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.മണി, ബി.മിനി, കെ.ഗോപകുമാര്‍, ജി.സുരേഷ് കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.