കരൂർ ഗവ. എൽ പി സ്‌കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം നടത്തി

അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ കരൂർ ഗവ. എൽപി സ്‌കൂൾ കെട്ടിട നിർമ്മാണോദ്ഘാടനം എച്ച് സലാം എംഎൽഎ നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് ഒരുകോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഇരുനിലകളിലായി 4971 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ രണ്ട് ക്ലാസ് മുറികൾ, ഹാൾ, ശുചിമുറി, ഓഫീസ്, സ്റ്റെയർ റൂം എന്നിവ ഒരുക്കും. കരൂർ ഗവ. എൽ പി സ്‌കൂളിൽ നടന്ന ചടങ്ങിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അധ്യക്ഷയായി.