കുടുംബശ്രീ സിഡിഎസ് വാർഷികം ഉദ്‌ഘാടനം ചെയ്തു

post

തൊഴിൽ ലഭ്യത ഉറപ്പാക്കാൻ നൈപുണ്യ പരിശീലന പരിപാടി: മന്ത്രി കെ എൻ ബാലഗോപാൽ

നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ 27മത് കുടുംബശ്രീ സിഡിഎസ് വാർഷികം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.  

വിജ്ഞാനകേരളം പദ്ധതി മുഖേന നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു .രാജ്യാന്തരതലത്തിൽ ബ്രാൻഡായി മാറാൻ കഴിയുംവിധം കാർഷിക ഉത്പന്നങ്ങൾ ഉൾപ്പെടെ കുടുംബശ്രീ അംഗങ്ങൾ ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നു. സ്ത്രീ ശാക്തീകരണത്തിന് കുടുംബശ്രീ മികച്ച പങ്കാണ് വഹിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ.ജ്യോതി അധ്യക്ഷയായി. മെമ്പർ സെക്രട്ടറി ഐ.വി സുമ റിപ്പോർട്ട് അവതരിപ്പിച്ചു.  ജില്ലാ മിഷൻ അസിസ്റ്റൻറ് കോ ഓർഡിനേറ്റർ ആർ. രതീഷ്കുമാർ  പദ്ധതി വിശദീകരിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ആദരിച്ചു. പ്ലസ്ടുവിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. വി. സുമലാൽ ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള കലാപ്രതിഭകളെയും ആദരിച്ചു. സിഡിഎസ് ചെയർപേഴ്സൺ എം.എസ്.മായാദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.മിനി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജലജാ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ലീലാമ്മ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.സൂസമ്മ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്. അജിതകുമാരി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി.സന്തോഷ് കുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.വിദ്യ, എസ്.ത്യാഗരാജൻ, എം.സി രമണി, എൽ.എസ്.സവിത, അശ്വതി ചന്ദ്രൻ, ആർ.സത്യഭാമ, ശരത് തങ്കപ്പൻ, ആർ.രാജശേഖരൻ പിള്ള,ബി. രഞ്ജിനി, രമ്യമോൾ, സിഡിഎസ് വൈസ് ചെയർപേഴ്സൺ പ്രീത കുമാരി തുടങ്ങിയവർ പങ്കെടുത്തു.