സൗജന്യ യോഗ പരിശീലനത്തിന് തുടക്കമായി; കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിൽ പദ്ധതിക്ക് തുടക്കം

കരുനാഗപ്പള്ളി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ സൗജന്യ യോഗ പരിശീലനപദ്ധതിക്ക് തുടക്കം. ഉദ്ഘാടനം ഡോ. സുജിത്ത് വിജയന്‍പിള്ള എം.എല്‍.എ നിര്‍വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാവകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. രണ്ട് ബാച്ചുകളായി എല്ലാദിവസവും പരിശീലനം ലഭ്യമാണ്.
പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീകല അധ്യക്ഷയായി. വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സോമന്, അഡ്വ.സി പി സുധീഷ് കുമാര്‍, പന്മന ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റികളുടെ അധ്യക്ഷരായ ജോര്‍ജ് ചാക്കോ, റഷീന, ബി. സുകന്യ, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സ്വപ്ന, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ബിന്ദു, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. പൂജ തുടങ്ങിയവര്‍ പങ്കെടുത്തു.