ഓഹരി നിക്ഷേപസാധ്യതകള്‍ വിശദമാക്കി സെമിനാര്‍ സംഘടിപ്പിച്ചു

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) സംയുക്തമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി ‘ഇന്‍ട്രൊഡക്ഷന്‍ ടു സെക്യൂരിറ്റി മാര്‍ക്കറ്റ്' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ദക്ഷിണ മേഖലാ ഓഫീസ് ഡയറക്ടര്‍ സൂരജ് മോഹന്‍ ക്ലാസ് എടുത്തു. ഓഹരി നിക്ഷേപത്തിനായി സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതിലെ സുരക്ഷിതത്വവും സുതാര്യതയും വ്യക്തമാക്കി.
നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് ജോഗീന്ദര്‍ സിംഗ് നിക്ഷേപം നടത്തുന്നതിന് മുന്‍പ് വിശകലനം ചെയ്യേണ്ട ഘടകങ്ങള്‍, സാമ്പത്തികആസൂത്രണത്തിന്റെ പ്രാധാന്യം, നിക്ഷേപത്തിന്റെ വളര്‍ച്ചനിര്‍ണയിക്കുന്ന ഘടകങ്ങള്‍, പൊതുമേഖലയിലുള്ള നിക്ഷേപസാധ്യതകള്‍ തുടങ്ങിയവ വിശദമാക്കി. സബ് കലക്ടര്‍ നിഷാന്ത് സിഹാര, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.